എല്ലാ തൊഴിലാളികൾക്കും പുതിയ മിനിമം വേതനം ഇന്ന് മുതൽ നടപ്പാക്കുമെന്ന് MADLSA പ്രഖ്യാപിച്ചു.
എല്ലാ തൊഴിലാളികൾക്കും പുതിയ മിനിമം വേതനം ഇന്ന് മുതൽ നടപ്പാക്കുമെന്ന് ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം (MADLSA) പ്രഖ്യാപിച്ചു.
തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും മിനിമം വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ലെ 17-ാം നമ്പർ നിയമം നടപ്പാക്കുന്നതിലൂടെയാണ് MADLSA തൊഴിലാളികൾക്ക് ഉറപ്പ് നൽകുന്നത്.
ഇന്ന് മുതൽ എല്ലാ കമ്പനികളും മിനിമം വേതനം 1,000 റിയാലായിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ, തൊഴിലാളി അല്ലെങ്കിൽ വീട്ടുജോലിക്കാരന് മതിയായ താമസ സൗകര്യവും ഭക്ഷണവും നൽകിയില്ലെങ്കിൽ തൊഴിലുടമ അവർക്ക് വേണ്ട അലവൻസ് നൽകിയിരിക്കണം. ഏറ്റവും കുറഞ്ഞ താമസ അലവൻസ് QR500 ഉം ഭക്ഷണ അലവൻസ് QR300 ഉം ആയിട്ടാണ് MADLSA തൊഴിലാളികൾക്കായി ഉറപ്പ് വരുത്താൻ പോവുന്നത്, ഇന്ന് മുതൽ നിയമം പ്രബല്യത്തിൽ വരുന്നതിനാൽ തന്നെ പുതിയ മിനിമം വേതനം പാലിക്കാത്ത തൊഴിൽ കരാറുകളിൽ ഭേദഗതി വരുത്തേണ്ട ബാധ്യത കമ്പനികൾക്ക് ഉണ്ട്.
മിനിമം അടിസ്ഥാന വേതനം, പാർപ്പിടം, ഭക്ഷണം എന്നിവ ഉറപ്പ് വരുത്തുന്നതിലൂടെ തൊഴിലുടമയും ജീവനക്കാരനും തമ്മിൽ മികച്ച ബന്ധം സൃഷ്ടിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിവേചനരഹിതമായ മിനിമം വേതനം സ്വീകരിക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് ഖത്തർ,