WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

സൗദിയെ തകർത്തെങ്കിലും ഹൃദയം തകർന്ന് മെക്സിക്കോ; പ്രീ-ക്വാർട്ടർ ചിത്രം ഇതുവരെ

ഖത്തർ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ മെക്സിക്കോ സൗദി അറേബ്യയെ 2-1 ന് തോൽപിച്ചു. എന്നാൽ കളിയുടെ മരണ നിമിഷങ്ങളിൽ വന്ന സൗദി ഗോളിലൂടെ ലോകകപ്പിൽ റൗണ്ട് ഓഫ് 16 ലേക്ക് കടക്കുന്നതിൽ നിന്ന് മെക്സിക്കോയെ തടഞ്ഞാണ് സൗദിയുടെ മടക്കം. ഇരു ടീമുകൾക്കും യോഗ്യതയില്ല.

മിനിറ്റുകൾക്ക് മുമ്പ് അവസാനിച്ച മറ്റൊരു മത്സരത്തിൽ അർജന്റീന പോളണ്ടിനെ 2-0 ന് തോൽപ്പിച്ചപ്പോൾ പോളണ്ടുമായുള്ള ഗോൾ വ്യത്യാസത്തിൽ ഗ്രൂപ്പ് സിയിൽ മുന്നേറാൻ മെക്സിക്കോയ്ക്ക് മൂന്ന് ഗോളുകൾ വേണമായിരുന്നു. എന്നാൽ സൗദിയുടെ സ്റ്റാർ പ്ലെയർ സലേം അൽ ദൗസരിയുടെ വൈകിയുള്ള സൗദി ഗോൾ മെക്സിക്കൻ ഹൃദയങ്ങളെ തകർത്തു.

47-ാം മിനിറ്റിൽ സ്‌ട്രൈക്കർ ഹെൻറി മാർട്ടിനും 52-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലൂയിസ് ഷാവേസുമാണ് മെക്‌സിക്കോയുടെ ഗോൾ സ്‌കോറർമാർ.

കഴിഞ്ഞ ഏഴ് ലോകകപ്പുകളിലും മെക്സിക്കോ അവസാന 16ൽ എത്തിയിരുന്നു.

നിലവിൽ ഗ്രൂപ്പ് എയിൽ നിന്ന് നെതർലൻസും സെനഗലുമാണ് ഒന്നും രണ്ടും സ്ഥാനത്ത് യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയിൽ നിന്ന് സമാനമായി യോഗ്യത നേടിയ ഇംഗ്ലണ്ടും യുഎസും യഥാക്രമം സെനഗലിനും നെതർലാണ്ട്സിനും എതിരാളികളാകും. ഡിസംബർ 3 നാണ് സെനഗൽ × ഇംഗ്ലീഷ് മൽസരം. നെതർലൻഡ്‌സ് × യുഎസ് മത്സരം ഡിസംബർ 4 ന് നടക്കും.

ഗ്രൂപ്പ് സിയിൽ അർജന്റീനയും പോളണ്ടും ഒന്നും രണ്ടും സ്ഥാനത്ത് യോഗ്യത നേടിയപ്പോൾ ഗ്രൂപ്പ് ഡിയിൽ അത് ഫ്രാൻസും ഓസ്‌ട്രേലിയയുമാണ്. ഡിസംബർ 3 ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ അർജന്റീന ഓസ്‌ട്രേലിയയെ നേരിടും. ഡിസംബർ 4 ന് അൽ തുമാമയിൽ പോളണ്ട് ഫ്രാൻസുമായി ഏറ്റുമുട്ടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button