WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
sports

മെഡിസ്പോട്ട് -‘യുണീഖ്’ ക്രിക്കറ്റ്‌ ലീഗ് സീസൺ 4 ന് ആവേശോജ്വല സമാപനം

ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഇന്ത്യൻ ഹെൽത്ത്‌ കെയർ പ്രൊഫഷണലുകൾക്കായി നടത്തിയ യൂണിഖ് ക്രിക്കറ്റ്‌ ലീഗ് സീസൺ 4 നവംബർ 29 ന് എം. ഐ. സി മിസയിദ് സ്റ്റേഡിയത്തിൽ സമാപിച്ചു.

ഖത്തറിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ തുടർച്ചയായ നാലാം തവണവും ബർവ റോക്കേഴ്സ് ചാമ്പ്യൻമാരായി, ഹമദ് ബ്ലാസ്റ്റേഴ്‌സ് ടീമാണ് റണ്ണേഴ്സ്.

ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ ശഹീദിനെയും മികച്ച ബാറ്റ്സ്മാനായി ഫാസിൽ റഹ്മാനെയും മികച്ച ബൗളർ ആയി സഹദിനെയും തിരഞ്ഞെടുത്തു, ഫെയർ പ്ലേ അവാർഡിന് ഇന്ത്യൻ ഫർമസിസ്റ്റ് സംഘടനയായ ഐപാഖ് അർഹരായി.

യുണീഖ് പ്രസിഡന്റ്‌ ലുത്ഫി കലമ്പന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ മുഖ്യ അഥിതി ആയി, IBPC പ്രസിഡന്റ്‌ താഹ മുഹമ്മദ്‌, ഖത്തർ ക്രിക്കറ്റ്‌ അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ ക്രിസ്റ്റഫർ രാജ, IPHAQ പ്രസിഡന്റ്‌ അഷ്‌റഫ്‌, യുണീഖ് അഡ്വൈസറി ബോർഡ് വൈസ് ചെയർപേഴ്സൺ മിനി സിബി, സ്പോർട്സ് ലീഡ് സലാഹ് പട്ടാണി, മറ്റ് യുണീഖ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് വിജയികൾക്ക് മെഡലുകളും ട്രോഫിയും, ക്യാഷ് അവാർഡും കൈമാറി.

ഫിറ്റ്നസ് ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ പ്ലാങ്ക് മത്സരത്തിൽ സനു ഗോപി വിജയിയായി, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി മറ്റ് വിനോദ മത്സരങ്ങളും നടന്നു.

യുണീഖ് സ്പോർട്സിന്റെ ചിട്ടയായ പ്രവർത്തനങ്ങളെയും, യൂണിഖിന്റെ സംഘാടന മികവിനെയും ഇന്ത്യൻ എംബസിയുടെ അഭിനന്ദനങ്ങൾ ശ്രീ സന്ദീപ് അറിയിച്ചു , തുടർന്നും ആരോഗ്യ പ്രവർത്തകരുടെ കായിക മികവിനായി സ്പോർട്സ് ഇവന്റുകൾ തുടരുമെന്ന് യുണീഖ് സ്പോർട്സ് കോർഡിനേറ്റർ രാജേഷ് അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button