അബു സമ്രയിലെ ജീവനക്കാർക്കായി പ്രത്യേക പരിശീലന പരിപാടി നടത്തി പരിസ്ഥിതി മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC), അതിന്റെ കെമിക്കൽ ആൻഡ് ഹസാർഡസ് ഡിപ്പാർട്ട്മെന്റ് വഴി, അബു സംറ അതിർത്തിയിലെ ജീവനക്കാർക്കായി “രാസ അപകടങ്ങൾ തടയൽ” എന്ന പേരിൽ ഒരു പ്രത്യേക പരിശീലന പരിപാടി നടത്തി.
അപകടകരമായ വസ്തുക്കളുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന ഏകദേശം 100 പേർ പരിശീലനത്തിൽ പങ്കെടുത്തു. രാസ വസ്തുക്കളുടെ അപകടസാധ്യതകൾ മനസ്സിലാക്കാനും അപകടങ്ങൾ എങ്ങനെ തടയാമെന്ന് അവരെ പഠിപ്പിക്കാനും പരിശീലനം ലക്ഷ്യമിട്ടു.
രാസവസ്തുക്കൾ എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം, അപകടസാധ്യതകൾ എങ്ങനെ കുറയ്ക്കാം, ജോലിസ്ഥലം സുരക്ഷിതമായി സൂക്ഷിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
അപകടകരമായ വസ്തുക്കളുമായി പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളെയും സുരക്ഷാ നടപടികളെയും കുറിച്ച് ഇവർ മനസ്സിലാക്കി.
രാജ്യത്തെ പ്രധാനപ്പെട്ട പ്രവേശന സ്ഥലങ്ങളിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t