Qatar

ആകാശത്തു നിന്നും നിരീക്ഷണം; നാൽപ്പതിലധികം നിയമലംഘനങ്ങൾ കണ്ടെത്തി പരിസ്ഥിതി മന്ത്രാലയം

2025-ന്റെ രണ്ടാം പാദത്തിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൂതന സാങ്കേതികവിദ്യയായ ഓട്ടോഗൈറോ വിമാനം ഉപയോഗിച്ച് രാജ്യത്ത് 10 തവണ പരിസ്ഥിതിയെ നിരീക്ഷിക്കാനുള്ള ദൗത്യങ്ങൾ നടത്തി. ആകെ 12.6 മണിക്കൂർ നിരീക്ഷണം നടത്തിയ ഈ വിമാനങ്ങൾ പ്രധാനമായും വടക്കൻ ഖത്തറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

എക്സ്റ്റേണൽ നാച്വറൽ റിസേർവ് ഓഫീസ് ഡയറക്ടർ മുഹമ്മദ് നഹർ അൽ-നൈമി പറയുന്നതനുസരിച്ച്, വിമാനം ഭൗമ സംരക്ഷണ വകുപ്പിനെയും വന്യജീവി വികസന വകുപ്പിനെയും സഹായിച്ചു. നിയമവിരുദ്ധമായ ഭൂവിനിയോഗം, മണ്ണിന്റെ നാശം, മാലിന്യ നിക്ഷേപം, പുൽമേടുകളിലെ കയ്യേറ്റം, ലൈസൻസില്ലാത്ത നിർമാണങ്ങൾ എന്നിവയുൾപ്പെടെ 41 പരിസ്ഥിതി ലംഘനങ്ങൾ ഇതിലൂടെ കണ്ടെത്തി.

പരിസ്ഥിതി സംരക്ഷണത്തിനായി ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള മന്ത്രാലയത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഓട്ടോഗൈറോ വിമാനങ്ങൾ ഉപയോഗിക്കുന്നതെന്ന് അൽ-നൈമി പറഞ്ഞു. വന്യജീവി സംരക്ഷണം, തീരദേശ നിരീക്ഷണം, കര, കടൽ പ്രദേശങ്ങളുടെ ഡാറ്റ ശേഖരണം എന്നിവക്കെല്ലാം വിമാനം സഹായിക്കുന്നു. സസ്യങ്ങളെയും മൃഗങ്ങളെയും ട്രാക്ക് ചെയ്യുന്നതിനും, സസ്യജാലങ്ങളെ പഠിക്കുന്നതിനും, ക്വാറികളെ നിരീക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു.

ഉയർന്ന റെസല്യൂഷൻ ക്യാമറകളും തത്സമയ ആശയവിനിമയ സംവിധാനങ്ങളും ഓട്ടോഗൈറോ വിമാനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു, അതിനാൽ തന്നെ പൈലറ്റുമാർ, ഇൻസ്പെക്ടർമാർ, ഗ്രൗണ്ടിലെ ടീമുകൾ എന്നിവർക്കിടയിൽ സുഗമമായ ഏകോപനം സാധ്യമാണ്. വിമാനത്തിന്റെ പ്രകടനത്തിൽ സ്റ്റാഫുകൾ സംതൃപ്‌തി പ്രകടിപ്പിച്ചു, ഉച്ചകഴിഞ്ഞ് 3-നും 6-നും ഇടയിൽ 1-2 മണിക്കൂർ വിമാനങ്ങൾ പറക്കുന്നതാണ് ഏറ്റവും നല്ലതെന്ന് അവർ പറയുന്നു.

2024 മെയ് മാസത്തിൽ മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയുടെ രക്ഷാകർതൃത്വത്തിൽ ഉമ്മു ഷഖൗത്ത് വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഓട്ടോഗൈറോ വിമാനം പരിസ്ഥിതി നിരീക്ഷണത്തിനായി ഉപയോഗിക്കാൻ തുടങ്ങി. അതിനുശേഷം, ഖത്തറിൽ നടത്തുന്ന പരിസ്ഥിതി നിരീക്ഷണ ദൗത്യങ്ങളിൽ ഒരു പ്രധാന ഭാഗമായി ഇത് മാറി.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button