Qatar

ഗ്ളാസുകൾ ടിന്റ് ചെയ്തതിനും അമിത ശബ്ദത്തിനും വാഹന ഉടമകൾക്കെതിരെ വ്യാപക നടപടി

അനുവദനീയമായ അളവിന് മുകളിൽ കാറിന്റെ ഗ്ലാസുകൾ ടിൻറിംഗ് ചെയ്തതിന് ഡ്രൈവർമാർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യാപക നടപടി സ്വീകരിച്ചു. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 10,173 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

വാഹനങ്ങൾ അനുവദനീയമായതിലും കൂടുതൽ ശബ്ദമുണ്ടാക്കിയതിന് ഈ വർഷാരംഭം മുതൽ 4,405 നിയമലംഘനങ്ങളാണ് ട്രാഫിക് പോലീസ് രേഖപ്പെടുത്തിയത്.

എക്‌സ് പ്ലാറ്റ്‌ഫോമിൽ ഒരു വീഡിയോ സന്ദേശത്തിലാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കണക്കുകൾ നൽകിയത്. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ ആരംഭിച്ച കാമ്പെയ്‌നിന്റെ ഭാഗമായാണ് വീഡിയോ പുറത്തുവിട്ടത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button