
ഖത്തറിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 വയസ്സ് മുതൽ പ്രായമുള്ള ഏവർക്കും ഇത് ബാധകമാകും. ഷോപ്പിംഗ് സെന്ററുകൾ ഉൾപ്പെടെ അടഞ്ഞ പൊതുസ്ഥലങ്ങളിൽ പെടും.
50 വയസ്സിന് മുകളിൽ പ്രായമുള്ളവരും വിട്ടുമാറാത്ത രോഗമുള്ളവരും കോവിഡ് മൂന്നാം ഡോസ് എടുത്ത് 4 മാസം പിന്നിട്ടവരാണെങ്കിൽ നാലാം ഡോസ് സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
ഖത്തറിൽ വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നേക്കുമെന്നും ആരോഗ്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥ അറിയിച്ചു.