മൽഖ റൂഹിക്കായി ഒരു ദിവസത്തെ മുഴുവൻ വരുമാനവും മാറ്റിവെച്ച് ഖത്തറിലെ കേക്ക് കാസിൽ &കഫെ
ഖത്തറിൽ ടൈപ്പ് 1 എസ്.എം.എ ബാധിച്ചു ചികിത്സയിൽ കഴിയുന്ന മൽഖ റൂഹി എന്ന കുരുന്നിന്റെ ചികിത്സക്കായി ഖത്തർ ചാരിറ്റി ആരംഭിച്ച ക്യാമ്പയിൻ പുരോഗമിക്കുന്നു. ഖത്തറിലെ ഫുഡ് റീട്ടെയ്ലർ കമ്പനിയായ കേക്ക് കാസിൽ കേക്ക് &കഫെ തങ്ങളുടെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും ജീവനക്കാർ തങ്ങളുടെ ശമ്പളവും മൽഖ റൂഹി ഫണ്ടിലേക്ക് സംഭാവന ചെയ്തതായി അറിയിച്ചു.
അതേസമയം, ഖത്തർ മലയാളീസുമായി ചേർന്ന് ഖത്തർ ചാരിറ്റി തങ്ങളുടെ വെബ്സൈറ്റിൽ ആരംഭിച്ച ഫണ്ട് റെയ്സിംഗ് ക്യാമ്പയിനിലേക്ക് ധനസമാഹരണം തുടരുകയാണ്. ഇതിനായി ബിരിയാണി ചലഞ്ച് ഞങ്ങൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ചികിത്സക്ക് ഭീമമായ തുക ഇനിയും ബാക്കി നിൽക്കെ ഖത്തറിലെ എല്ലാ സഹൃദയരായ വ്യക്തികളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കരുണയുടെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5