ഓപ്പൺ മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഖത്തറിലെ പ്രവാസി മലയാളി മുഹമ്മദ് നൗഫൽ വിജയം നേടി. തിരുവനന്തപുരം വിളപ്പിൽശാല പടവൻകോഡ് സ്വദേശി നൗഫൽ ബോഡി ബിൽഡിങ്ങിൽ 80 കിലോ വിഭാഗത്തിൽ സ്വർണ മെഡലും ക്ളാസിക് ഫിസിക്കലിൽ വെങ്കലവും, മെൻസ് ഫിസിക്കലിൽ മൂന്നാം സ്ഥാനവും നേടി.
ഖത്തറിൽ സ്വന്തമായി ജിം നടത്തുകയാണ് മലയാളി നൗഫൽ നേരത്തെ മിസ്റ്റർ തിരുവനന്തപുരം ആയിരുന്നു. പടവൻകോഡ് മുസ്ലിം ജമാഅത് ജോയിന്റ് സെക്രട്ടറി ഹാജ മാഹീന്റെയും താജുന്നീസയുടെയും മകനാണ്. ഭാര്യ റിസ്വാന, മകൻ അയാൻ മുഹമ്മദ്. ബോഡി ബിൽഡറായ നിയാസ് മറ്റൊരു സഹോദരനാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j