വാഹനത്തിൽ ഒട്ടകം ഇടിച്ച് അപകടം; ഖത്തറിലെ മലയാളി യുവാവ് ഒമാനിൽ മരണപ്പെട്ടു
ഖത്തറിൽ നിന്ന് അവധി ആഘോഷിക്കാൻ ഒമാനിലേക്ക് പോയ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയിൽ മുഹമ്മദ് അഫ്‌ലഹ് (39) ആണ് മരിച്ചത്. ദോഹയിലെ അലി ബിൻ അലി കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു. സലാലയിൽ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തിനിടിച്ചാണ് അപകടമുണ്ടായത്.
വാഹനത്തിൽ ഉണ്ടായിരുന്ന സുഹൃത്ത് മിസ്ബാഹ് (38) ഗുരുതരമായി പരിക്കേറ്റ് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഐ സി യുവിലാണ്.
മസ്കത്തിലുള്ള സഹോദരൻ മുഹമ്മദ് അഫ്താഹിനെയും കൂട്ടിയാണ് ഇവര്‍ സലാലയിലെത്തിയത്. എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും മുഹമ്മദ് അഫ്താഹും സുരക്ഷിതരാണ്. മുഹമ്മദ് അഫ്‌ലഹിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r