Qatar
ഹൃദയാഘാതം, പ്രവാസി മലയാളി ഖത്തറിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു
ദോഹ: കോഴിക്കോട് വടകര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞുവീണു മരണപ്പെട്ടു. മടപ്പള്ളി കോളേജിനടുത്ത് വെള്ളിക്കുളങ്ങര കരുവാന്റവിട മുനീര്‍ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. ഇന്നലെ രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹം വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പതിനഞ്ചു വര്‍ഷത്തോളമായി ദോഹയിലുള്ള മുനീർ റസ്റ്ററന്റില്‍ കുക്കായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ സബൂറ. മുഹമ്മദ് റിസ്വാന്, റിസ ഫാത്തിമ എന്നിവരാണ് മക്കൾ. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ടോടെ നാട്ടിലേക്കയക്കുമെന്ന് അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.