Qatar
ഖത്തറിൽ മലയാളി വനിത നിര്യാതയായി
ഖത്തറിൽ മലയാളി വനിത നിര്യാതയായി. മലപ്പുറം ഉണ്ണിയാങ്ങൽ പാങ്ങ് റംല എന്ന കുഞ്ഞിമോൾ (50) ആണ് മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം വക്ര ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇൻഡസ്ട്രിയൽ ഏരിയ ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം തലവൻ ഡോ: കബീറിന്റെ ഭാര്യയാണ്.
പരേതയ്ക്ക് വേണ്ടിയുള്ള മയ്യത്ത് ഇന്ന് ദുഹർ നമസ്കാരാനന്തരം
അബു ഹമൂർ പള്ളിയിൽ വച്ച് നടക്കും. മക്കൾ: ഡോ. സാദിഖ്, ഷാഹിദ് അഹമദ് (എലഗെൻഷ്യ പവർ ഇന്റർനാഷണൽ), സാജിദ് (ഗൾഫാർ ഖത്തർ), സ്വഫാ മുക്താർ, ഷഹീബ് അഹമദ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്ന്നു. ഏവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv