Qatar
ഖത്തറിൽ മലയാളി ബാലിക മരണപ്പെട്ടു

ഖത്തറിൽ വീണ്ടും ഹൃദയഭേദകമായി മലയാളി ബാലികയുടെ വിയോഗ വാർത്ത. കോഴിക്കോട് അരീക്കാട് സ്വദേശികളായ സിറാജ്, ഷഹബാസ് ദമ്പതികളുടെ ഏഴര വയസ്സ് മാത്രം പ്രായമുള്ള മകൾ ജന്നാ ജമീലയാണ് ഇന്നലെ രാത്രി ഹൃദയ സ്‌തംഭനം മൂലം മരണപ്പെട്ടത്. വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ പൊടുന്നനേ കുഴഞ്ഞു വീഴുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ മയ്യിത്ത് ഇവിടെ അബു ഹമൂർ ഖബർസ്ഥാനിൽ അടക്കം ചെയ്യുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD