WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
QatarUncategorized

ഖത്തറിൽ വാഹനാപകടം: തീ പടർന്ന് മലയാളിക്ക് ദാരുണ മരണം

ഖത്തറിൽ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണ മരണം. തൃശൂർ പെരിഞ്ഞനത്ത് സ്വദേശി നാസർ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച അൽവകറ റോഡിലൂടെ യാത്ര ചെയ്ത ഇദ്ദേഹത്തിന്റെ കാറിന് പിന്നിൽ മറ്റൊരു വാഹനം വന്നിടിക്കുകയും തുടർന്ന് വാഹനത്തിന് തീപിടിക്കുകയുമായിരുന്നു.

കാറിനുള്ളിൽ കുടുങ്ങിയ നാസറിന്റെ ശരീരത്തിലേക്കും തീ പടർന്നുകയറിയതിനാൽ കണ്ടു നിന്നവർക്കാർക്കും അടുക്കാനായില്ല. ഒടുവിൽ ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. ഒപ്പം മൃതദേഹവും കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് ഇന്നാണ്. 

ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു നാസർ. പരേതനായ പുല്ലറക്കകത്ത് മുഹമ്മദ് ഹാജിയുടെയും ഫാത്തിമാബിയുടെയും മകനാണ്. ഭാര്യ സുഹറ. മക്കൾ നസ്രീൻ, നസീന, നിസാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button