WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ മലയാളി ബാലൻ സ്‌കൂൾ ബസിടിച്ച് മരിച്ചു

ദോഹയിൽ മലയാളി ബാലൻ സ്‌കൂൾ ബസിടിച്ച് മരിച്ചു. മരിച്ചു. തൃശൂർ മതിലകം പുതിയകാവ് സ്വദേശി ഉലക്കൽ വീട്ടിൽ റിയാദ് മുഹമ്മദ് അലി, സുഹൈറ തസ്നീം ദമ്പതികളുടെ മകൻ റയീഷ് ബിൻ റിയാദ് ആണ് മരിച്ചത്. 3 വയസായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒലീവ് സ്കൂളിലെ വാർഷിക പരിപാടിയുമായി ബന്ധപ്പെട്ട് മൂത്തകുട്ടിയെ സ്കൂളിലേക്ക് അയക്കാൻ ഉമ്മയുടെ കൈപിടിച്ചെത്തിയ കുട്ടി ബസിന് മുന്നിലേക്ക് ഓടിയതാണ് ദാരുണമായ അപകടത്തിൽ കലാശിച്ചത്. ഡ്രൈവർ കുട്ടിയെ കാണാതെ ബസ് മുന്നിലേക്കെടുക്കുകയായിരിന്നു.

തുമാമയിൽ ഐസിബിഎഫിന് സമീപം വീടിന് മുന്നിൽ വെച്ചാണ് ദാരുണാപകടമുണ്ടായത്. 

പിതാവ് റിയാദ് മുഹമ്മദ് അലി ദോഹയിൽ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ്. മൂത്ത കുട്ടി ഒലീവ് സ്കൂളിൽ കെ.ജി വിദ്യാർത്ഥിയാണ്. നടപടികൾക്ക് ശേഷം വെള്ളിയാഴ്ച്ച തന്നെ മയ്യത്ത് അബൂ ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button