അൽ എഗ്‌ദ, അൽ ഹീദാൻ, അൽ ഖോർ എന്നിവിടങ്ങളിലെ റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെൻ്റ് പ്രോജക്റ്റ് പൂർത്തിയായി
അൽ എഗ്‌ദ, അൽ ഹീദാൻ, അൽ ഖോർ എന്നിവിടങ്ങളിലെ റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെൻ്റ് പ്രോജക്റ്റിൻ്റെ (പാക്കേജ് 1) 95% ജോലികളും പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്‌ഗൽ) അറിയിച്ചു. അൽ ബൈത്ത് സ്റ്റേഡിയത്തിന് പടിഞ്ഞാറ് ഭാഗവും, അൽ എഗ്‌ദയിലെ അൽ ഖോർ റോഡിന്റെ പടിഞ്ഞാറ് ഭാഗങ്ങളും അൽ ഹീദനിലെ അൽ ഖോർ റോഡിന് കിഴക്കു ഭാഗവും ഉൾപ്പെടുന്നതാണ് ഈ പദ്ധതി.
738 പ്ലോട്ടുകൾ പൗരന്മാർക്ക് പ്രയോജനപ്പെടുത്തുമെന്ന് അഷ്‌ഗൽ റോഡ്‌സ് പ്രോജക്ട്സ് ഡിപ്പാർട്ട്‌മെൻ്റിലെ നോർത്തേൺ ഏരിയാ വിഭാഗം മേധാവി എൻജിനീയർ. അബ്ദുല്ല അൽ നമീമി പറഞ്ഞു. ഇന്റേണൽ സ്ട്രീറ്റുകളും മഴവെള്ളം, മലിനജല ഡ്രെയിനേജ് തുടങ്ങിയ അവശ്യ ഇൻഫ്രാസ്ട്രക്ച്ചർ സേവനങ്ങളും വികസിപ്പിച്ചുകൊണ്ട് പ്രദേശം മെച്ചപ്പെടുത്താനാണു ലക്ഷ്യമിടുന്നത്. ഇത് ആളുകൾക്ക് ഭാവിയിൽ വീടുകൾ നിർമ്മിക്കാനും പൊതു സൗകര്യങ്ങളുമായി ബന്ധപ്പെടാനും സഹായിക്കും.
തെരുവ് വിളക്കുകൾ, സൈൻബോർഡുകൾ, റോഡ് അടയാളങ്ങൾ തുടങ്ങിയ ട്രാഫിക് സുരക്ഷാ ഫീച്ചറുകളുള്ള 19 കിലോമീറ്റർ റോഡ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 38.8 കിലോമീറ്റർ കാൽനട, സൈക്കിൾ പാതകളും ഇതിലുണ്ട്. കൂടാതെ, 23.7 കിലോമീറ്റർ മലിനജല ശൃംഖല, ഉപരിതല, ഭൂഗർഭജലത്തിനുമായി 33 കിലോമീറ്റർ ഡ്രെയിനേജ് ശൃംഖല, 6.7 കിലോമീറ്റർ ശുദ്ധീകരിച്ച ജല ശൃംഖല, 20.4 കിലോമീറ്റർ കുടിവെള്ള ശൃംഖല എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.