ലുസൈൽ ട്രാം ഓടിത്തുടങ്ങും, ജനുവരി 1 മുതൽ
ലുസൈൽ ട്രാം സർവീസുകളുടെ ആദ്യ ഘട്ടം 2022 ജനുവരി 1 മുതൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. 4 ലൈനുകളിലായി 25 സ്റ്റേഷനുകളുള്ള ലുസൈൽ ട്രാമിൽ, ആദ്യ ഘട്ടത്തിൽ, ഓറഞ്ച് ലൈനിന്റെ ഭാഗമായി 6 സ്റ്റേഷനുകളാണ് സർവീസ് ആരംഭിക്കുന്നത്: മറീന, മറീന പ്രൊമെനേഡ്, യാച്ച് ക്ലബ്, എസ്പ്ലനേഡ്, എനർജി സിറ്റി സൗത്ത്, കൂടാതെ ട്രാമും ദോഹ മെട്രോ സ്റ്റേഷനും സംയോജിതമായ ലെഗ്തൈഫിയ എന്നിവയാണവ.
ലുസൈൽ ട്രാം ആഴ്ചയിൽ ഏഴു ദിവസവും 5 മിനിറ്റ് ഇടവേളയിൽ ഓടും. ലുസൈൽ ട്രാം പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ, ലുസൈൽ സിറ്റിയുടെ എല്ലാ പ്രാന്തപ്രദേശങ്ങളിലും എത്തിച്ചേരാനും ലെഗ്തൈഫിയ സ്റ്റേഷൻ, ലുസൈൽ സ്റ്റേഷൻ എന്നിവ വഴി മെട്രോ നെറ്റ്‌വർക്കുമായി ബന്ധപ്പെടാനും കഴിയും.
Lusail Tram is launching its preview service with the Orange Line on Saturday the 1st January 2022.
— Doha Metro & Lusail Tram (@metrotram_qa) December 23, 2021
Of the 25 stations across four lines that comprise the Tram network, six Orange Line stations will be available for travel initially. (1/4) pic.twitter.com/WI0rm7pr15
സുസ്ഥിരമായ മൾട്ടിമോഡൽ പൊതുഗതാഗത സംവിധാനത്തിനും, പരിസ്ഥിതി സൗഹാർദ്ധമായ കാർബൺ ന്യൂട്രൽ ഫിഫ ലോകകപ്പ് ഖത്തർ 2022 എന്ന ആശയത്തിനും അടിത്തറ പാകാനാണ് ലുസൈൽ ട്രാമിലൂടെ ലക്ഷ്യമിടുന്നത്.