StadiumDB വെബ്സൈറ്റിന്റെ “സ്റ്റേഡിയം ഓഫ് ദ ഇയർ അവാർഡിനായി” മത്സരിക്കുന്ന 23 സ്റ്റേഡിയങ്ങളിൽ ലുസൈൽ സ്റ്റേഡിയവും. സ്റ്റേഡിയം ഡിബിയുടെ പ്രതിവർഷം നടക്കുന്ന “ഏറ്റവും മികച്ച സ്റ്റേഡിയം ഓണ്‍ലൈൻ അവാർഡ്സ്”ൽ അഞ്ച് സ്റ്റേഡിയങ്ങൾ തിരഞ്ഞെടുക്കാനും അവയെ 5 സ്റ്റാർ സ്കെയിലിൽ റേറ്റുചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും.
FIFA വേൾഡ് കപ്പ് ഖത്തർ 2022 ഫൈനലിന് ആതിഥേയത്വം വഹിക്കുകയും മെസ്സിയുടെ കിരീടധാരണത്തിന് വേദിയാവുകയും വഴി ചരിത്രത്തിന്റെ ഭാഗമായതാണ് ലുസൈൽ സ്റ്റേഡിയം.
23 സ്റ്റേഡിയങ്ങളുടെ ഷോർട്ട്ലിസ്റ്റിൽ ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സ്റ്റേഡിയങ്ങൾ ഉൾപ്പെടുന്നു, അവയിൽ 12 എണ്ണം ചൈനയിൽ നിന്നാണ്.
ഖത്തറിലെ ലുസൈൽ സ്റ്റേഡിയം, ഇറാഖിലെ അൽ-മിന, അൽ-സവ്റ സ്റ്റേഡിയങ്ങൾ എന്നിവ മാത്രമാണ് അറബ് ഗൾഫ് മേഖലയിൽ നിന്നുള്ള നോമിനികൾ.
വെബ്സൈറ്റിലെ വോട്ടിംഗ് 2023 മാർച്ച് 14 അർദ്ധരാത്രി വരെയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ