ആസ്‌പയർ സോണുമായി പങ്കാളിത്തകരാറിൽ ഒപ്പുവെച്ച് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട്
മിഡിൽ ഈസ്റ്റിലെ പ്രധാന മോട്ടോർസ്പോർട്ട്സ്, എന്റർടൈൻമെന്റ് വേദിയായ ലുസൈൽ ഇൻ്റർനാഷണൽ സർക്യൂട്ട് (എൽഐസി) അടുത്ത മാസം നടക്കാനിരിക്കുന്ന ഫോർമുല 1 ഇവൻ്റിൽ ആരാധകർക്കും ടീമുകൾക്കും അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആസ്‌പയർ സോൺ ഫൗണ്ടേഷനുമായി ഒരു പങ്കാളിത്തത്തിൽ ഒപ്പുവച്ചു. ഈ സഹകരണത്തിലൂടെ പ്രധാന മോട്ടോർസ്പോർട്ട് ഇവൻ്റുകൾക്കായി എൽഐസിയുടെ ലോജിസ്റ്റിക്‌സും ഇൻഫ്രാസ്ട്രക്ചറും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
ഫോർമുല 1, മോട്ടോജിപി, വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിൽ എൽഐസി നേരത്തെ കഴിവ് തെളിയിച്ചതാണ്. കൂടാതെ ആസ്‌പയർ സോണുമായുള്ള ഈ പുതിയ പങ്കാളിത്തം അവരുടെ കഴിവുകൾ കൂടുതൽ വർദ്ധിപ്പിക്കുകയും ലോകമെമ്പാടുമുള്ള മോട്ടോർസ്‌പോർട്ട് ആരാധകർക്ക് ആവേശകരമായ അനുഭവങ്ങൾ നൽകുകയും ചെയ്യും. FIFA ലോകകപ്പ് ഖത്തർ 2022 ഉൾപ്പെടെ, വലിയ ഇവൻ്റുകൾ കൈകാര്യം ചെയ്‌ത് അനുഭവസമ്പത്തുള്ളവരാണ് ആസ്പയർ സോൺ ഫൗണ്ടേഷൻ.
ഖത്തർ മോട്ടോർ & മോട്ടോർസൈക്കിൾ ഫെഡറേഷൻ്റെയും (ക്യുഎംഎംഎഫ്) എൽഐസിയുടെയും പ്രസിഡൻറ് അബ്ദുൽറഹ്മാൻ ബിൻ അബ്ദുല്ലത്തീഫ് അൽ മന്നായ് ആസ്പയർ സോണിന് നന്ദി രേഖപ്പെടുത്തി. ഖത്തർ ഗ്രാൻഡ് പ്രിക്‌സ് വർഷം തോറും അവിസ്‌മരണീയമായ അനുഭവമാക്കി മാറ്റാനുള്ള അവരുടെ പ്രതിബദ്ധത അദ്ദേഹം എടുത്തു പറഞ്ഞു.
ആസ്പയർ സോൺ മികച്ച പിന്തുണ നൽകുമെന്നും പ്രവർത്തന പദ്ധതികൾ രൂപകൽപന ചെയ്യുമെന്നും എൽഐസിയെ മികച്ച നിലവാരം പുലർത്താൻ സഹായിക്കുമെന്നും അൽ മഹ്മൂദ് സൂചിപ്പിച്ചു. ഖത്തർ നാഷണൽ വിഷൻ 2030 ന് അനുസൃതമായി സുസ്ഥിരതക്കുള്ള അവരുടെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. നവംബർ 28 മുതൽ ഡിസംബർ 1 വരെ ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്‌സ് 2024ന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് ആതിഥേയത്വം വഹിക്കുക.