QatarUncategorized
35 വർഷം ഖത്തർ പ്രവാസിയായിരുന്നയാൾ മരണപ്പെട്ടു

ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന നാദാപുരം ഉമ്മത്തൂർ സ്വദേശി മുഹമ്മദ് തുണ്ടിയിൽ (71) നാട്ടിൽ മരണപ്പെട്ടു. 35 വർഷം ഖത്തറിലെ അൽ അസ്‌മഖ് സ്ട്രീറ്റിൽ കഫ്തീരിയ നടത്തിയിരുന്നു.
ഖത്തർ മലയാളീസ് ഗ്രൂപ്പിലെ സജീവ സാന്നിദ്ധ്യമായ മൊയ്തു തുണ്ടിയിൽ മകനാണ്. റഫീഖ് (ദോഹ), അസീസ്, ഖദീജ, ജാസ്മിൻ എന്നിവരാണ് മറ്റു മക്കൾ. ഭാര്യ കുഞ്ഞാമി.
പാറക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കിയ പരേതന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന ഇന്ന് ദോഹയിൽ നടക്കും.