Qatar
ഹൃദയാഘാതം; ഖത്തറിൽ മലയാളി മരണപ്പെട്ടു
ദോഹ :ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. കണ്ണൂർ പാനൂർ സ്വദേശി ചിറ്റാരിത്തോട് ചമ്പടത്ത്കണ്ടി മൂസ്സയാണ് (60) മരണപ്പെട്ടത്. 35 വർഷത്തിലേറെയായി ഖത്തർ പ്രവാസിയായ അദ്ദേഹം മത്താറിൽ കോർണർ സ്റ്റോർ നടത്തി വരികയായിരുന്നു.
ഭാര്യ റംല. മക്കൾ: സഫീർ (ഖത്തർ), ഡോ :ജാഫർ സാബിത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.