Qatar
ജിസിസി രാജ്യങ്ങളിലെ റെസിഡൻസിന് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ നൽകാൻ ആരംഭിച്ച് കുവൈറ്റ്

ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ റെസിഡൻസിന് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ നൽകുന്നത് ആരംഭിച്ച് കുവൈറ്റ്.
കുവൈറ്റിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ആണ് പ്രഖ്യാപനം നടത്തിയത്, ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ ഇത് പ്രസിദ്ധീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഈ തീരുമാനപ്രകാരം, ഏതെങ്കിലും ജിസിസി രാജ്യത്ത് താമസിക്കുന്ന, സാധുവായ റെസിഡൻസി പെർമിറ്റ് ഉള്ള ഏതൊരു വിദേശ പൗരനും ഓൺ അറൈവൽ ടൂറിസ്റ്റ് വിസയിലൂടെ കുവൈറ്റിൽ പ്രവേശിക്കാം.
യോഗ്യത നേടുന്നതിന്, ജിസിസി രാജ്യത്തെ റെസിഡൻസി പെർമിറ്റ് കുറഞ്ഞത് ആറ് മാസത്തേക്ക് കൂടി സാധുതയുള്ളതായിരിക്കണം.
സന്ദർശകർ കുവൈത്തിൽ എത്തുമ്പോൾ എൻട്രി പോയിന്റിൽ വെച്ച് ടൂറിസ്റ്റ് വിസ നൽകും.