കുവൈറ്റ് മുൻ അമീർ ഷെയ്ഖ് നവാഫിന്റെ മൃതദേഹം ഖബറടക്കി

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ മൃതദേഹം പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം ഇന്ന് സംസ്‌കരിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ഉൾപ്പെടെയുള്ള ഗൾഫ്, അറബ് നേതാക്കളും മറ്റു ലോക നേതാക്കളും ചടങ്ങിൽ സന്നിഹിതരായി. ഇന്ത്യയിൽ നിന്ന് പെട്രോളിയം മിനിസ്റ്റർ പൂരി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവായി കുവൈത്തിലെത്തി.
ഭരണകക്ഷിയായ അൽ സബാഹ് കുടുംബത്തിലെ അംഗങ്ങളും കുവൈത്ത് പാർലമെന്റ് സ്പീക്കറും പങ്കെടുത്ത പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് അദ്ദേഹത്തിന്റെ പിൻഗാമി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് (83) നേതൃത്വം നൽകി.
അസുഖ ബാധിതനായ ഷെയ്ഖ് നവാഫ് 2021 അവസാനം മുതൽ തന്നെ തന്റെ ചുമതലകളിൽ ഭൂരിഭാഗവും കുവൈറ്റിന്റെ ഡി ഫാക്റ്റോ ഭരണാധികാരി ഷെയ്ഖ് മെഷലിന് കൈമാറിയിരുന്നു.
ഷെയ്ഖ് നവാഫിന്റെ ഭരണത്തിൽ, ലോകത്തിലെ ഏഴാമത്തെ വലിയ എണ്ണ ശേഖരം കൈവശമുള്ള കുവൈറ്റ്, അതിന്റെ സഖ്യകക്ഷിയായ യുഎസുമായി അടുത്ത ബന്ധം നിലനിർത്തുകയും അയൽരാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, മുൻ അധിനിവേശ ഇറാഖ് എന്നിവയുമായുള്ള ബന്ധം സന്തുലിതമാക്കുകയും ചെയ്തിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv