WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

കെഎംസിസി നേതാവ് ഹൃദയാഘാതം മൂലം ദോഹയിൽ മരണപ്പെട്ടു

ഖത്തർ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ മാനത്താമ്പ്ര കുഞ്ഞമ്മദ് ഹാജി (58) ഹൃദയാഘാതം മൂലം ദോഹയിൽ മരണപ്പെട്ടു. 

ഇന്ന് രാവിലെ പുറത്തുപോയി താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്റീരിയർ മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.

അരീദയാണ് ഭാര്യ. മക്കൾ: റസീന, സൈനുൽ ആബിദ് (അറഫാത്ത്), അഫ്നാസ്, സനൂൻ. ഹമദ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസി മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button