ആവേശം പകർന്ന് കത്താര ബീച്ചിലെ കെപ്വ ഖത്തറിന്റെ ഡ്രാഗൺ ബോട്ട് പരിശീലനം
കിഴുപറമ്പിന്റെ ഗ്രാമീണ മാമാങ്കത്തെ ഖത്തറിൽ പുനരാവിഷ്കരിച്ച് കെപ്വ ഖത്തർ പാഡ്ലേഴ്സ് ടീം. വള്ളം കളി രക്തത്തിൽ അലിഞ്ഞു ചേർന്നവരാണ് കിഴുപറമ്പ്, കുനിയിൽ നിവാസികൾ. പ്രവാസ ലോകത്തിരിക്കുമ്പോൾ പലതും നമുക്ക് നാടോർമ്മകളാണ്. ആ ഓർമ്മകളെ പ്രവാസത്തിലിരുന്ന് കൊണ്ട് തന്നെ യാഥാർത്ഥ്യ മാക്കിയിരിക്കുകയാണ് കിഴുപറമ്പ പഞ്ചായത്ത് കൂട്ടായ്മയായ കെപ്വ ഖത്തർ.
ഖത്തറിലെ
കത്താരയിൽ വെള്ളിയാഴ്ച (17/03/2023) നടന്ന ഡ്രാഗൺ ബോട്ട് പരിശീലനത്തിന് ഇരുപതോളം വരുന്ന പ്രതിനിധികൾ പരിശീലനമാരംഭിച്ചു. അടുത്ത സീസണിലേക്കുള്ള വിജയം ലക്ഷ്യമിട്ട് ചാലിയാറിന്റെ മക്കൾ ഗൃഹാതുരത്വത്തിന്റെ ആവേശം ഒട്ടും ചോരാതെ ആണ് പരിശീലനത്തിനിറങ്ങിയത്. ആവേശം അല കടലായ് മാറിയ കത്താരയിലെ പ്രഭാതം ഖത്തറിലെ കിഴുപറമ്പ പഞ്ചായത്ത് നിവാസികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു.
പെരിങ്കടവും ഇടശ്ശേരി കടവും മുറിഞ്ഞമാടും നിമിഷങ്ങളിലേക്കെങ്കിലും യാഥാർത്ഥ്യമായി. പ്രവാസ മണ്ണിൽ പങ്കായം ഉയർത്തുന്ന അവിസ്മരണീയ കാഴ്ചക്ക് സാക്ഷിയാകാൻ പ്രദേശ വാസികളായ നിരവധി സുഹൃത്തുക്കളും കുടുംബാംഗങ്ങളും കത്താര ബീച്ചിൽ അതിരാവിലെ തന്നെ എത്തിചേർന്നു.
ഒന്നര മണിക്കൂർ നീണ്ട പരിശീലനത്തിന് ശേഷം രുചികരമായ ഭക്ഷണം വിളമ്പിയാണ് സംഘാംഗങ്ങൾ പിരിഞ്ഞത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ