ലോകകപ്പ് കിക്ക് ഓഫിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഖത്തറിനെതിരായ പാശ്ചാത്യ വിമർശകരോട് പൊട്ടിത്തെറിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. വിമർശകരുടേത് കാപട്യം/ഹിപ്പോക്രസി ആണെന്ന് ഇന്ഫാന്റിനോ തുറന്നടിച്ചു. ദോഹയിൽ ടൂർണമെന്റിന്റെ ഉദ്ഘാടന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇൻഫാന്റിനോ.
“ഈ ഏകപക്ഷീയമായ ധാർമ്മിക പാഠം – — വെറും കാപട്യമാണ്,” അദ്ദേഹം പറഞ്ഞു. “നിങ്ങൾക്ക് ജീവിതത്തിന്റെ പാഠങ്ങളൊന്നും നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇവിടെ നടക്കുന്നത് അഗാധമായ അനീതിയാണ്.”
“ആളുകൾക്ക് ധാർമ്മിക പാഠങ്ങൾ നൽകാൻ തുടങ്ങുന്നതിനുമുമ്പ്, കഴിഞ്ഞ 3,000 വർഷമായി ഞങ്ങൾ യൂറോപ്യന്മാർ ചെയ്തുകൊണ്ടിരിക്കുന്നതിന്, അടുത്ത 3,000 വർഷത്തേക്ക് ഞങ്ങൾ ക്ഷമ ചോദിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പ് പ്രഖ്യാപിച്ച മുതൽ കുടിയേറ്റ തൊഴിലാളികളോടും സ്ത്രീകളോടും ഖത്തറിന്റെ പെരുമാറ്റത്തെക്കുറിച്ച് ദുരുദ്ദേശപരമായ ആരോപണങ്ങളാണ് പാശ്ചാത്യ മാധ്യമങ്ങളിൽ നിറഞ്ഞത്.
എല്ലാ കമ്മ്യൂണിറ്റികൾക്കും പിന്തുണ അറിയിച്ച ഇൻഫാന്റിനോ ഗെയിമുകൾ ആസ്വദിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു.
തങ്ങളുടെ രാജ്യം “വംശീയത”യുടെയും “ഇരട്ടത്താപ്പിന്റെയും” ഇരയാണെന് ഖത്തർ അധികൃതർ പറയുന്നു. ഗൾഫ് മേഖലയിൽ വലിയ രീതിയിൽ വാഴ്ത്തപ്പെട്ട തൊഴിൽ സാഹചര്യങ്ങളും സുരക്ഷയും സംബന്ധിച്ച ഖത്തറിന്റെ പരിഷ്കാരങ്ങളെ രാജ്യം എടുത്തു കാട്ടുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu