ഖത്തറിന്റെ നിയമവ്യവസ്ഥയെ വിമർശിക്കുന്ന വീഡിയോ വൈറൽ, അന്വേഷണം ആരംഭിച്ച് പ്രോസിക്യൂഷൻ അതോറിറ്റി

സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വീഡിയോയെക്കുറിച്ച് അന്വേഷിക്കാൻ അറ്റോർണി ജനറൽ ഡോ. ഇസ്സ ബിൻ സാദ് അൽ ജഫാലി അൽ നുഐമി ഉത്തരവിട്ടു. ഖത്തറിന്റെ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കമാണ് വീഡിയോയിലുള്ളത്.
ബന്ധപ്പെട്ട പ്രോസിക്യൂഷൻ അതോറിറ്റി ഈ കേസ് അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും വീഡിയോ നിർമ്മിച്ച വ്യക്തിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണം തുടരുന്നതിനിടെ ഈ വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പീനൽ കോഡും സൈബർ കുറ്റകൃത്യ നിരോധന നിയമവും അനുസരിച്ച് നിയമനടപടി സ്വീകരിച്ചുവരികയാണ്. കാരണം വീഡിയോയിലെ ഉള്ളടക്കം ഈ നിയമങ്ങൾ പ്രകാരമുള്ള ശിക്ഷാ നടപടികൾക്ക് കാരണമാകുന്നതാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE