WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ഏഷ്യ കപ്പ്: ഓസ്‌ട്രേലിയയോട് കീഴടങ്ങി ഇന്ത്യ

അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യക്ക് പരാജയത്തുടക്കം. ഏകപക്ഷീയമായ 2 ഗോളുകൾക്ക് ഓസ്‌ട്രേലിയ ആധികാരിക വിജയം സ്വന്തമാക്കി. ആദ്യ പകുതി മികച്ച പ്രതിരോധങ്ങളിലൂടെ ഇന്ത്യക്ക് ഓസ്‌ട്രേലിയയെ ഗോൾ രഹിത സമനിലയിൽ പിടിക്കാനായി. എങ്കിലും മത്സരത്തിൽ ഒരു ഘട്ടത്തിലും ഇന്ത്യക്ക് കരുത്തരായ ഓസ്‌ട്രേലിയയുടെ മുന്നിൽ കാര്യമായ വെല്ലുവിളി ഉയർത്താനായില്ല.

രണ്ടാം പകുതിയിൽ മത്സരത്തിന്റെ 50-ാം മിനിട്ടിൽ ജാക്സൺ ഇർവിനിലൂടെ ഓസ്ട്രേലിയയാണ് ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 73-ാം മിനിട്ടിൽ ജോർദാൻ ബോസ് ഓസ്ട്രേലിയക്കായി രണ്ടാം ഗോൾ നേടി.

റാങ്കിംഗിൽ ഏറെ മുന്നിലുള്ള ഓസ്ട്രേലിയക്കെതിരെ ആദ്യപകുതിയിൽ ഇന്ത്യ നടത്തിയ ചില മികച്ച പ്രതിരോധങ്ങളാണ് കളിയിൽ ഇന്ത്യൻ ആരാധകർക്കുള്ള സന്തോഷം. ഇന്ത്യയുടെ അടുത്ത മത്സരം ജനുവരി 18 ന് ഉസ്ബക്കിസ്ഥാനെതിരെയാണ്. നിലവിൽ ഈ ജയത്തോടെ ഗ്രൂപ്പ് എയിൽ ഓസ്‌ട്രേലിയ മുന്നിലും ഇന്ത്യ ഏറ്റവും പിന്നിലുമായി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button