Qatar
ഖത്തറിൽ ഹ്യുമിഡിറ്റി പ്രകടമായി കുറയും
ഖത്തറിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഹ്യുമിഡിറ്റി ഗണ്യമായി കുറയുമെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിൽ ഇത് സംബന്ധിച്ച് റഡാർ ചിത്രങ്ങളും ക്യുഎംഡി പങ്കുവച്ചു.
വടക്കുപടിഞ്ഞാറൻ കാറ്റ് മിതമായും ശക്തവുമായും പകൽ സമയത്ത് വീശുന്നതിനാലാണ് വരും ദിവസങ്ങളിൽ ഈർപ്പം കുറയാൻ കാരണമെന്നും ക്യുഎംഡി വിശദമാക്കുന്നു. തത്ഫലമായി, പൊടിപടലവും കുറഞ്ഞ ദൃശ്യപരതയും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുറസ്സായ മേഖലകളിൽ ഇത് പ്രകടമായി കാണപ്പെടാം.
https://twitter.com/qatarweather/status/1435517414549118980?s=19