ഈ ആഴ്ച്ചയിൽ ഖത്തറിൽ ഹ്യൂമിഡിറ്റി വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

ഈ ആഴ്ചയിൽ രാജ്യത്തുടനീളം ഹ്യൂമിഡിറ്റി വർദ്ധിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഓഗസ്റ്റ് 3, ഞായറാഴ്ച്ച പ്രഖ്യാപിച്ചു.
ക്യുഎംഡി പ്രകാരം, ഓഗസ്റ്റ് 5 ചൊവ്വാഴ്ച്ച മുതൽ ഹ്യൂമിഡിറ്റി ഉയരാൻ തുടങ്ങുകയും 2025 ഓഗസ്റ്റ് 6 ബുധനാഴ്ച്ച വരെ തുടരുകയും ചെയ്യും. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞും രൂപപ്പെട്ടേക്കാം.
ഖത്തർ ഇപ്പോൾ വേനൽക്കാലത്തിന്റെ മൂന്നാം മാസത്തിലാണ്, ചൂടും ഹ്യൂമിഡിറ്റിയും നിറഞ്ഞ കാലാവസ്ഥക്കൊപ്പം മഴയും ലഭിക്കുന്നില്ല. ഈ മാസത്തിൽ, കാറ്റ് കൂടുതലും കിഴക്ക് നിന്ന് വീശുന്നു, ഇത് ഹ്യൂമിഡിറ്റി ഉയരാൻ കാരണമാകുന്നു.
ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 2002-ലെ 48.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, ഏറ്റവും കുറഞ്ഞ താപനില 1971-ലെ 22.4 ഡിഗ്രി സെൽഷ്യസും ആയിരുന്നു.
ഈ മാസത്തെ ശരാശരി ദൈനംദിന താപനില ഏകദേശം 35 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t