Qatar

സിദ്ര മെഡിസിൻ ഹോസ്‌പിറ്റലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നിയമതർക്കത്തിൽ ഒരു ബില്യൺ റിയാൽ നഷ്ടപരിഹാരം നേടി ഖത്തർ ഫൗണ്ടേഷൻ

സിദ്ര മെഡിസിൻ ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ഡിസ്പ്യൂട്ടിൽ നിയമപരമായ വിജയം സ്വന്തമാക്കി ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്). ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭാഗമായ ട്രൈബ്യൂണൽ, ക്യുഎഫിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ഏകദേശം 1 ബില്യൺ റിയാൽ (ഏകദേശം 275 മില്യൺ ഡോളർ) നൽകണമെന്നു വിധിക്കുകയും ചെയ്തു. നിയമപരമായ ചെലവുകൾ സംബന്ധിച്ച തീരുമാനം തുടർന്ന് ഉണ്ടാകും.

ആശുപത്രിയുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനും ഉത്തരവാദികളായ നിർമ്മാണ കമ്പനികളുടെ സംയുക്ത സംരംഭവുമായുള്ള (ജെവി) കരാർ ക്യുഎഫ് നിയമപരമായി അവസാനിപ്പിച്ചതായി ഈ വിധി സ്ഥിരീകരിക്കുന്നു. 2009-ലാണ് കരാർ ആദ്യമായി ഒപ്പുവച്ചത്, എന്നാൽ സംയുക്ത സംരംഭത്തിന്റെ കാലതാമസവും പരാജയങ്ങളും കാരണം 2014-ൽ ക്യുഎഫ് അത് റദ്ദാക്കി.

ക്യുഎഫ് കേസ് ആർബിട്രേഷനിലേക്ക് കൊണ്ടുപോയി, 2018-ലും 2019-ലും യുകെ കോടതികളിൽ ജെവി നടത്തിയ വെല്ലുവിളികൾ പരാജയപ്പെട്ടു. മേഖലയിലെ ഏറ്റവും ദൈർഘ്യമേറിയ നിർമ്മാണ തർക്കങ്ങളിലൊന്നിന് ഈ പുതിയ തീരുമാനം അന്ത്യം കുറിക്കുന്നു.

ഈ വിധിയിൽ സംഘടന തൃപ്‌തരാണെന്ന് ക്യുഎഫ് വക്താവ് പറഞ്ഞു. ഇത് അവരുടെ നിലപാടിനെ പിന്തുണയ്ക്കുകയും പ്രോജക്റ്റ് മാനേജ്മെന്റിൽ അവരുടെ ശ്രദ്ധയെ എടുത്തു കാണിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ലോകോത്തര പരിചരണം നൽകുന്ന സിദ്ര മെഡിസിന്റെ തുടർച്ചയായ വിജയത്തിനാണ് മുൻഗണന നൽകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

മുഴുവൻ നഷ്ടപരിഹാരവും സിദ്ര മെഡിസിന്റെ എൻഡോവ്‌മെന്റിൽ വീണ്ടും നിക്ഷേപിക്കും, ഇത് സമൂഹത്തിനു വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ, ഗവേഷണ സേവനങ്ങൾ വികസിപ്പിക്കാൻ സഹായിക്കും. ഖത്തറിന്റെ വികസനത്തെ പിന്തുണയ്ക്കുന്ന പദ്ധതികളിൽ അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും ക്യുഎഫ് വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon

Related Articles

Back to top button