Qatar

കനത്ത മഴയിൽ അൽ വക്ര ആശുപത്രിയിൽ ചോർച്ച; വ്യാജപ്രചരണത്തിനെതിരെ എച്ച്എംസി

ഇന്നലെ കനത്ത മഴയെത്തുടർന്ന് അൽ വക്ര ആശുപത്രിക്കുള്ളിൽ വെള്ളം ചോർന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് വ്യാജമാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) അറിയിച്ചു. ആശുപത്രിയിലെവിടെയും മഴവെള്ള ചോർച്ച കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

എല്ലാ സൗകര്യങ്ങളും കർശന നിയന്ത്രണങ്ങൾക്ക് കീഴിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മികച്ച അന്താരാഷ്ട്ര നിലവാരത്തിന് വിധേയമാണെന്നും എച്ച്എംസി ട്വിറ്ററിലെ ഒരു പോസ്റ്റിൽ വ്യക്തമാക്കി.

സ്ഥാപനത്തിന്റെയും അതിന്റെ സൗകര്യങ്ങളുടെയും മൂല്യവും അന്തസ്സും തകർക്കുന്ന ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ബാധകമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് എച്ച്എംസി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button