ഹമദ് മെഡിക്കൽ കോർപ്പറേഷനിലേക്ക് നഴ്‌സ് ടെക്‌നീഷ്യൻമാർക്ക് ഇപ്പോൾ അവസരം
നഴ്‌സ് ടെക്‌നീഷ്യൻ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്കായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു. സാധുവായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉപയോഗിച്ച് ഫാമിലി ആൻഡ് കമ്പനി സ്പോൺസർഷിപ്പിന് കീഴിലുള്ള താൽക്കാലിക തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുകയാണെന്ന് എച്ച്എംസി വ്യക്തമാക്കി.
സ്വകാര്യ, സർക്കാർ ആരോഗ്യ മേഖലകളിൽ ഇതിനകം ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികളെയും ഈ അവസരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എച്ച്എംസി പറഞ്ഞു.
ചൊവ്വാഴ്ച ആരംഭിച്ച വാക്ക്-ഇൻ അഭിമുഖം നാളെ (ജൂലൈ 25) വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ബൈത്ത് അൽ ദിയാഫയിൽ തുടരും.
വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഇനിപ്പറയുന്നവ കയ്യിൽ കരുതണം: പുതുക്കിയ CV, വിദ്യാഭ്യാസ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, QID യുടെ ഇരുവശങ്ങളുടെയും കോപ്പി, പാസ്‌പോർട്ട് പകർപ്പ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC).
കുടുംബം സ്‌പോൺസർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക്, NOC സ്‌പോൺസറിൽ നിന്നായിരിക്കണം. കൂടാതെ സാധുവായ ഒരു സ്‌പോൺസർ QID ഹാജരാക്കുകയും വേണം.
കമ്പനി സ്പോൺസർ ചെയ്യുന്നതാണെങ്കിൽ, കമ്പനി ലെറ്റർ ഹെഡ്, സ്പോൺസറുടെ ക്യുഐഡി കോപ്പി, സിആർ കോപ്പി എന്നിവ സഹിതം എൻഒസി ഹാജരാക്കണം.
തസ്തികയിലേക്കുള്ള യോഗ്യതകളും എച്ച്എംസി പട്ടികപ്പെടുത്തിയിട്ടുണ്ട്:
1. പന്ത്രണ്ട് (12) വർഷത്തെ പൊതു ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പതിനെട്ട് (18) മാസം അല്ലെങ്കിൽ രണ്ട് (2) വർഷത്തെ നഴ്സിംഗ് പരിശീലനം/ വിദ്യാഭ്യാസം.
അല്ലെങ്കിൽ
2. ഒമ്പത് (9) വർഷത്തെ പൊതുവിദ്യാഭ്യാസത്തിന് ശേഷം മൂന്ന് (3) വർഷത്തെ നഴ്സിംഗ് ഹൈസ്കൂൾ ഡിപ്ലോമ. അപേക്ഷകൻ മുകളിൽ പറഞ്ഞ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ രാജ്യത്ത് രജിസ്റ്റർ ചെയ്തതോ ലൈസൻസുള്ളതോ ആയ ആൾ ആയിരിക്കണം.
അല്ലെങ്കിൽ
3. അംഗീകൃത അക്കാദമിക് സ്ഥാപനത്തിൽ നിന്നുള്ള രണ്ട് (2) വർഷത്തെ മിഡ്‌വൈഫറി പ്രോഗ്രാം
അല്ലെങ്കിൽ
4. പ്രാക്ടിക്കൽ നഴ്സിംഗ് പ്രോഗ്രാമിൽ ബിരുദധാരിയായ അപേക്ഷകൻ സ്വന്തം രാജ്യത്തോ ബിരുദം നേടിയ രാജ്യത്തോ ലൈസൻസ് നേടിയിരിക്കണം.
അപേക്ഷകർക്ക് നഴ്‌സിംഗ് അസിസ്റ്റൻ്റ് അല്ലെങ്കിൽ മിഡ്‌വൈഫ് അസിസ്റ്റൻ്റ് രജിസ്‌ട്രേഷനും ലൈസൻസിംഗിനും ശേഷം, നഴ്‌സിംഗ് അസിസ്റ്റൻ്റ് അല്ലെങ്കിൽ മിഡ്‌വൈഫ് അസിസ്റ്റൻ്റ് ആയി രണ്ട് (2) വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5