ലോകകപ്പ് ടിക്കറ്റുകൾക്കായി എയർപോർട്ടിൽ പോയി ചോദിക്കുന്നതിനെതിരെ ഹമദ് വിമാനത്താവളം മുന്നറിയിപ്പ്. ടിക്കറ്റ് ചോദിച്ചു കൊണ്ട് എയർപോർട്ട് സന്ദർശിക്കുന്നതിനും ടിക്കറ്റ് ഇടപാടുകൾ എയർപോർട്ടിൽ നടത്തുന്നതിനും എതിരെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“#FIFAWorldCupQatar2022 മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും ദോഹ ഇന്റർനാഷണൽ എയർപോർട്ടിലും ലഭ്യമല്ല,” വിഷയത്തിൽ ഫിഫ ട്വിറ്റർ പേജിൽ മുന്നറിയിപ്പ് നൽകി.
ഫിഫയുടെ സ്ഥിരീകരിച്ച ടിക്കറ്റുകളില്ലാതെ സ്റ്റേഡിയങ്ങളിലേക്ക് പോകുന്നതിനെതിരെ സ്റ്റേഡിയത്തിലെ അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
64 മത്സരങ്ങളുള്ള ടൂർണമെന്റിൽ അവശേഷിക്കുന്ന ഏതാനും മത്സരങ്ങളുടെ അവസാന നിമിഷ ടിക്കറ്റിനായി രാജ്യത്തെ ഫുട്ബോൾ പ്രേമികൾ നെട്ടോട്ടമോടുകയാണ്. അതിനിടെയാണ് കൃത്യമായ നിയമാവലികളെ കുറിച്ച് അറിവില്ലാത്തവർ എയർപോർട്ടിലും മറ്റും പോയി ചോദിക്കുന്നത്.