25 മില്യണിലധികം യാത്രക്കാർ; 2025-ന്റെ ആദ്യപാദത്തിൽ ശക്തമായ പ്രകടനം നടത്തി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്

2025-ന്റെ ആദ്യ പകുതിയിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (DOH) ശക്തമായ പ്രകടനം നിലനിർത്തി. ദോഹയിലേക്കു നേരിട്ടുള്ള യാത്രയിലെ വർധനവാണ് ഇതിന് പ്രധാന കാരണം. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ജനുവരി മുതൽ ജൂൺ വരെയുള്ള സമയത്തെ യാത്രക്കാരുടെ എണ്ണത്തിൽ 2.3% വർദ്ധനവ് ഉണ്ടായി.
ചെറിയ മാറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ മൊത്തത്തിൽ, വിമാനത്താവളത്തിലെ ട്രാഫിക്ക് സ്ഥിരതയോടെ തുടർന്നു. 2025-ലെ ആദ്യ ആറ് മാസങ്ങളിൽ, വിമാനത്താവളം 25.9 ദശലക്ഷം യാത്രക്കാരെ (കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.45% കുറവ്), 1.2 ദശലക്ഷം ടൺ കാർഗോ (1.68% കുറവ്), 136,000 ത്തിലധികം വിമാനങ്ങളുടെ പോക്കുവരവുകൾ (1.71% കുറവ്) എന്നിവ കൈകാര്യം ചെയ്‌തു. ഈ കണക്കുകൾ ഒരു ടൂറിസ്റ്റ്, ബിസിനസ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ദോഹയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി എടുത്തുകാണിക്കുകയും ചെയ്യുന്നു.
യാത്രക്കാരുടെ എണ്ണം സ്ഥിരതയോടെ തുടരുമ്പോഴും യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിൽ വിമാനത്താവളം ശ്രദ്ധ കേന്ദ്രീകരിച്ചു. സമീപകാലത്ത് നടത്തിയ വിപുലീകരണത്തിൽ കോൺകോഴ്‌സ് ഡി, ഇ എന്നിവ ചേർത്തിരുന്നു. ഇത് സെൽഫ് ബോർഡിംഗ് സാങ്കേതികവിദ്യയുള്ള 17 പുതിയ ബോർഡിംഗ് ഗേറ്റുകൾ കൊണ്ടുവരികയും ഇതിലൂടെ ടെർമിനലിനും വിമാനത്തിനുമിടയിൽ ഏകദേശം 350,000 ബസ് യാത്രകൾ കുറക്കുകയും ചെയ്‌തു.
ഹിയറിങ് ലൂപ്‌സ്, സ്റ്റെപ്പ്-ഫ്രീ പാതകൾ, വിശാലമായ ഇരിപ്പിടങ്ങൾ, കുടുംബങ്ങൾക്കും വൈകല്യമുള്ള യാത്രക്കാർക്കുമുള്ള പ്രത്യേക ഇ-ഗേറ്റുകൾ, സപ്പോർട്ട് ലെയ്‌നുകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗിച്ച് വിമാനത്താവളത്തിലേക്കുള്ള ആക്‌സസിബിലിറ്റി മെച്ചപ്പെടുത്തിയിട്ടുണ്ട്.
ശാന്തവും മനോഹരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി, പ്രശസ്‌ത കലാകാരന്മാരായ ഗില്ലിയുടെയും മാർക്കിന്റെയും ആർട്ട് വർക്കുകൾ വിമാനത്താവളത്തിലെ ഇൻഡോർ ഉദ്യാനമായ ORCHARD-ൽ ചേർത്തിട്ടുണ്ട്. ഇത് യാത്രക്കാർക്ക് കൂടുതൽ മനോഹരമായ അനുഭവം നൽകുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t