Qatar
ഹൃദയാഘാതം; ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേരാമ്പ്ര വാല്യക്കോട് സ്വദേശി കോഴിക്കോട് കണ്ടി സിറാജ് ആണ് മരിച്ചത്. 36 വയസ്സായിരുന്നു. ദോഹയിൽ മൊബൈൽ ആക്സസറീസുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. രാത്രിജോലിക്കിടെ വാഹനത്തിൽ വച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.
ഭാര്യ ശഹർ ബാനു. നാല് മക്കളുണ്ട്. പിതാവ്: കുഞ്ഞുമൊയ്ദീൻ, മാതാവ്: ഖദീജ. മൃതദേഹം നടപടിക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.