ഹെൽത്ത് കാർഡ് പുതുക്കൽ തട്ടിപ്പുകളിൽ മുന്നറിയിപ്പ്!
ഹെൽത്ത് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) മുന്നറിയിപ്പ് നൽകി.
രോഗികളോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കാനും സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്ന് അയച്ച ഏതെങ്കിലും SMS സന്ദേശങ്ങൾ തുറക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും എച്എംസി ഓർമ്മിപ്പിച്ചു.
ഉപയോക്താവിന്റെ ഹെൽത്ത് കാർഡ് കാലഹരണപ്പെടാൻ പോകുന്നു എന്ന വ്യാജ സന്ദേശമാണ് ലഭിക്കുന്നത്. നൽകിയ ലിങ്ക് വഴി അത് പുതുക്കാൻ മെസേജ് ആവശ്യപ്പെടും. സ്‌കാം ടെക്‌സ്‌റ്റിന്റെ ഫോട്ടോയും HMC പങ്കുവെച്ചു.
ഹെൽത്ത് കാർഡ് പുതുക്കാൻ ഔദ്യോഗിക വെബ്‌സൈറ്റ് സോഴ്സുകളെ മാത്രം ആശ്രയിക്കാനും എച്എംസി ഓർമിപ്പിച്ചു. (https://services.hukoomi.gov.qa/en/e-services/renew-health-card)
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX