WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ഹയ്യ സർവീസ് സെന്റർ ഒക്ടോബർ 1 മുതൽ പ്രവർത്തനം ആരംഭിക്കും

ഫിഫ ലോകകപ്പ് ഖത്തറിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (SC) 2022 ഒക്ടോബർ 1 ശനിയാഴ്ച മുതൽ ഹയ്യ സർവീസ് സെന്റർ തുറക്കും. അലി ബിൻ ഹമദ് അൽ അത്തിയ അരീനയിൽ സ്ഥിതി ചെയ്യുന്ന ഈ സർവീസ് സെന്റർ ഹയ്യ കാർഡ് അന്വേഷണങ്ങൾക്കൊപ്പം ആരാധകർക്ക് നേരിട്ടുള്ള സഹായങ്ങളും നൽകും.

ഹയ്യ അപേക്ഷകർക്ക് അവരുടെ കാർഡുകൾ ഇവിടെ പ്രിന്റ് ചെയ്യാനും കഴിയും. 2023 ജനുവരി 23 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും സെന്റർ തുറന്ന് പ്രവർത്തിക്കും.

ടൂർണമെന്റിന്റെ മുന്നോടിയായും മുഴുവൻ ലോകകപ്പ് സമയത്തും ആരാധകർക്ക് പ്രശ്‌ന പരിഹാരങ്ങൾക്ക് സേവന കേന്ദ്രത്തെ സമീപിക്കാമെന്ന് ഹയ്യ ഓപ്പറേഷൻസ് ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു.

എല്ലാ ഫിഫ ലോകകപ്പ് ഖത്തർ 2022 ടിക്കറ്റ് ഉടമകൾക്കും ഹയ്യ കാർഡ് നിർബന്ധമാണ്. ടൂർണമെന്റ് സമയത്ത് മത്സര ദിവസങ്ങളിൽ സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനവും സൗജന്യ പൊതുഗതാഗത സംവിധാനവും കാർഡ് നൽകും. അന്താരാഷ്ട്ര ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായും ഹയ്യ കാർഡ് പ്രവർത്തിക്കും.

ഹയ്യ കാർഡ് അപേക്ഷകൾ ഓൺലൈനായോ ‘ഹയ്യ ടു ഖത്തർ 2022’ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ചെയ്യാം. അത് iOS ആപ്പ് സ്റ്റോർ, Google Play,  Huwaei ആപ്പ് ഗാലറി എന്നിവയിൽ ലഭ്യമാണ്. അപേക്ഷകർക്ക് സാധുവായ ഒരു മാച്ച് ടിക്കറ്റ് നമ്പർ ഉണ്ടായിരിക്കുകയും അവരുടെ വ്യക്തിഗത വിശദാംശങ്ങൾ, പാസ്‌പോർട്ട് ഫോട്ടോ, താമസ വിവരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുകയും വേണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button