കഴിഞ്ഞ വർഷം ഫിഫ ലോകകപ്പ് വേളയിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആതിഥേയത്വം വഹിച്ച ഖത്തർ റസിഡന്റ്സിന്, അവരുടെ രജിസ്റ്റർ ചെയ്ത ഗസ്റ്റുകളുടെ ലിസ്റ്റ് റീസെറ്റ് ചെയ്തതായി ഹയ്യ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇമെയിൽ ലഭിച്ചു. രജിസ്റ്റർ ചെയ്ത പ്രോപ്പർട്ടിക്ക് കീഴിൽ അവർക്ക് ഇപ്പോൾ പുതിയ അതിഥികളെ ചേർക്കാൻ കഴിയുമെന്നാണ് ഇതിന്റെ അർത്ഥം.
എന്നാൽ, ലോകകപ്പിനിടെ ഖത്തർ സന്ദർശിച്ച കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഹയ്യ ആപ്ലിക്കേഷൻ നിലയെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇമെയിലിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ പുനഃസജ്ജീകരണത്തിന്റെ ഫലമായി, എല്ലാ സന്ദർശകരും വീണ്ടും അവരുടെ താമസ സൗകര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയും ഖത്തറിലേക്ക് വരുന്നതിന് മുമ്പ് ഹോസ്റ്റ് – ഫാമിലി, ഫ്രണ്ട്സ്, ഹോട്ടൽ ബുക്കിംഗ് അല്ലെങ്കിൽ മറ്റ് താമസ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ പോലുള്ള അംഗീകൃത താമസ രീതികളിൽ ഒന്ന് തിരഞ്ഞെടുക്കുകയും വേണം.
ലോകകപ്പ് സമയത്ത് താമസിച്ച/താമസിപ്പിച്ച ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഇനി പ്ലാറ്റ്‌ഫോമിൽ കാണിക്കില്ല. അതിനർത്ഥം അവർ ഒരിക്കൽ കൂടി അവരുടെ ഹയ്യ അപേക്ഷയിൽ അക്കമഡെഷനും വിലാസവും ചേർക്കേണ്ടി വരുമെന്നാണ്.
ഹയ്യ കാർഡിന്റെ സാധുത നീട്ടിയതായി ആഭ്യന്തര മന്ത്രാലയം (MoI) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, അതിലൂടെ രാജ്യത്തിന് പുറത്ത് നിന്നുള്ള ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം.
പുതിയ മാറ്റത്തിലൂടെ, ഇങ്ങനെ വരുന്നവർ ഹയ്യ പ്ലാറ്റ്ഫോമിൽ തങ്ങളുടെ താമസസൗകര്യം റീ-അപ്‌ഡേറ്റ് ചെയ്യണം. കൂടാതെ 2024 ജനുവരി 24 വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങിയിരിക്കണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ