Qatar
നാളെ മുതൽ താപനിലയിൽ വലിയ ഇടിവ്; തണുപ്പ് പ്രതീക്ഷിക്കാം
2022 ഡിസംബർ 25, നാളെ മുതൽ ഖത്തറിൽ താപനിലയിൽ ക്രമാനുഗതമായ കുറവ് സംഭവിക്കും. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം മൂലം തണുപ്പിന്റെ വർദ്ധനയും പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ഈ ദിവസങ്ങളിൽ പകൽ സമയത്ത് താപനില 22-26 ഡിഗ്രി സെൽഷ്യസിനിടയിലും രാത്രിയിൽ താപനില 12-18 ഡിഗ്രി സെൽഷ്യസിനുമിടയിൽ അനുഭവപ്പെടും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB