2025-ന്റെ ആദ്യപാദത്തിൽ ഖത്തറിലെ ഗവണ്മെന്റ് സർവീസ് സെന്ററുകൾ ഒരു ലക്ഷത്തിലധികം ആളുകൾക്ക് സേവനങ്ങൾ നൽകി

2025-ന്റെ ആദ്യ പാദത്തിൽ, ഖത്തറിലുടനീളമുള്ള ഗവണ്മെന്റ് സർവീസ് സെന്ററുകൾ പൗരന്മാർക്കും താമസക്കാർക്കും ആകെ 130,297 സേവനങ്ങൾ നൽകി. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവ വേഗത്തിലാക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഇതിൽ തന്നെ ജനുവരി ഏറ്റവും തിരക്കേറിയ മാസമായിരുന്നു, ഈ മാസത്തിൽ 51,006 സേവനങ്ങൾ സർവീസ് സെന്ററുകൾ പൂർത്തിയാക്കി. വിദേശകാര്യ മന്ത്രാലയം 19,451 സേവനങ്ങളുമായി ഒന്നാം സ്ഥാനത്തും നീതിന്യായ മന്ത്രാലയം 10,425 സേവനങ്ങളുമായി രണ്ടാം സ്ഥാനത്തും തൊഴിൽ മന്ത്രാലയം 8,342 സേവനങ്ങളുമായി മൂന്നാം സ്ഥാനത്തുമാണ്. ഫെബ്രുവരിയിൽ, ഈ സേവനകേന്ദ്രങ്ങൾ 45,851 സേവനങ്ങൾ നൽകി. വിദേശകാര്യ മന്ത്രാലയം (17,754), നീതിന്യായ മന്ത്രാലയം (9,481), തൊഴിൽ മന്ത്രാലയം (8,428) എന്നിവർ ഇതിൽ മുന്നിൽ നിൽക്കുന്നു. മാർച്ചിൽ 33,440 സേവനങ്ങൾ നൽകി. അതിൽ വിദേശകാര്യ മന്ത്രാലയം 14,125, നീതിന്യായ മന്ത്രാലയം 6,762, തൊഴിൽ മന്ത്രാലയം 6,090 എന്നിങ്ങനെ സേവനങ്ങൾ നൽകി.
സുതാര്യത ഉറപ്പു വരുത്താനും സേവനങ്ങളിൽ പുരോഗതിയുണ്ടാക്കാനും, ഈ സേവനങ്ങൾ ഉപയോഗിച്ചതിന് ശേഷം ഫീഡ്‌ബാക്ക് സർവേകളിലൂടെ പൗരന്മാരോടും താമസക്കാരോടും അവരുടെ അഭിപ്രായങ്ങൾ പങ്കിടാൻ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. ഇത് പൊതുജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും സേവനങ്ങൾ മികച്ചതാക്കാനും സർക്കാരിനെ അനുവദിക്കുന്നു.
സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ സർക്കാർ ജീവനക്കാരുടെ മികച്ച പ്രവർത്തനത്തെ പ്രശംസിക്കുകയും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അംഗീകരിക്കുകയും ചെയ്‌തു. ഖത്തറിന്റെ പൊതുമേഖല കൂടുതൽ കാര്യക്ഷമവും പ്രതികരണശേഷിയുള്ളതും ജനങ്ങളുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണെന്ന് ഈ ഫലങ്ങൾ കാണിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2