ദോഹയിൽ ഇന്ന് സംഗീത മഴ; ‘ഗീത് മൽഹാർ’ വൈകിട്ട് 7 ന് ആസ്പയർ ലേഡീസ് ഹാളിൽ
ഖത്തർ മലയാളികൾക്ക് ഒരിക്കൽ കൂടി അവരുടെ ഗൃഹാതുര സ്മരണകളിലെ സംഗീത സമാഗമങ്ങളുടെ ആസ്വാദനാനുഭവം സാധ്യമാക്കി മീഡിയ വൺ സംഘടിപ്പിക്കുന്ന ‘ഗീത് മൽഹാറി’ന് മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് വൈകിട്ട് 7 മുതൽ ആസ്പയർ ലേഡീസ് ഹാളിലാണ് കോവിഡിന്റെ ദീർഘ ഇടവേളയ്ക്ക് ശേഷമുള്ള ഖത്തറിലെ വലിയ സംഗീതനിശയ്ക്ക് അരങ്ങുണരുക.
ഒരുക്കങ്ങളെല്ലാം പൂർത്തിയായ വേദിയിലേക്ക് ഗായകരെല്ലാം ഇന്നലെ രാത്രിയോടെ തന്നെ എത്തിച്ചേർന്നിട്ടുണ്ട്. കണ്ണൂർ ഷരീഫ്, മഞ്ജരി, ഹിഷാം അബ്ദുൽ വഹാബ്, സൂരജ് സന്തോഷ്, കൃസ്റ്റികല, ലക്ഷ്മി ജയൻ തുടങ്ങി നിരവധി ഗായകരും കലാകാരന്മാരും പരിപാടിയുടെ മുഖ്യകർഷണമാകും. മാപ്പിളപ്പാട്ട് ആസ്വാദകരുടെ പ്രിയ താരം കണ്ണൂർ ഷരീഫ് ഒരിടവേളയ്ക്ക് ശേഷം ഖത്തറിലെത്തുന്നു എന്ന പ്രത്യേകതയും ഗീത് മൽഹാറിനെ സവിശേഷമാക്കും.
ഖത്തറിലെ കഠിന ചൂടിൽ കുളിരായി പെയ്തിറങ്ങുന്ന സംഗീതമഴയ്ക്ക് തണലാകാൻ പൂർണമായും ശീതീകരിച്ചതും അത്യാധുനിക ലൈറ്റ് ആന്റ് സൗണ്ട് സംവിധാനത്തോട് കൂടിയതുമായ സദസ്സാണ് ആസ്പയർ ഹാളിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഇനിയും ടിക്കറ്റുകൾ ലഭിച്ചിട്ടില്ലാത്തവർക്ക് വേദിയിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങാവുന്നതാണ്. ഖത്തർ റിയാൽ 50 മുതൽ 1500 വരെയാണ് വിവിധ തലങ്ങളിലുള്ള ടിക്കറ്റ് നിരക്കുകൾ. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയറിലുള്ള നമ്പറുമായി ബന്ധപ്പെടാവുന്നതാണ്: 7020 7018, 6625 8698