ജിസിസി രാജ്യങ്ങൾക്കെല്ലാമായുള്ള ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം ലഭിച്ചു; ഉടൻ തന്നെ നടപ്പിലാക്കും

ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കെല്ലാമായുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അത് ആരംഭിക്കുമെന്നും യുഎഇ മന്ത്രി പറഞ്ഞു.
വിസ തയ്യാറായിട്ടുണ്ടെന്നും നടപ്പാക്കാൻ കാത്തിരിക്കുകയാണെന്നും യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാമ്പ് പത്രസമ്മേളനത്തിൽ യുഎഇയുടെ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ-മാരി ഖലീജ് ടൈംസിനോട് പറഞ്ഞു. “ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് അധികാരികളുടെയും പക്കലാണ് അതിപ്പോഴുള്ളത്. അവർ ഇക്കാര്യം ഉടനെ തന്നെ നടപ്പിലാക്കാൻ ശ്രമിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.
ഈ പുതിയ വിസ മേഖലയിലെ ടൂറിസത്തിന്റെ വളർച്ചക്ക് ഒരു പ്രധാന ചുവടുവെപ്പായിരിക്കും. ഒരു വിസ ഉപയോഗിച്ച് ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, യുഎഇ, ബഹ്റൈൻ എന്നിങ്ങനെയുള്ള ആറു രാജ്യങ്ങളും സന്ദർശിക്കാൻ സഞ്ചാരികൾക്കു കഴിയും.
ആരംഭിച്ചാൽ, വിനോദസഞ്ചാരികൾക്കുള്ള പേപ്പർ വർക്ക് കുറയ്ക്കുന്നതിലൂടെയും ജിസിസി നിവാസികൾക്ക് രാജ്യങ്ങൾക്കിടയിൽ കൂടുതൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നതിലൂടെയും ഇത് യാത്ര എളുപ്പമാക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv