രണ്ട് രാജ്യങ്ങൾക്കിടയിലുള്ള യാത്രക്കിടയിൽ ഖത്തറിൽ ട്രാൻസിറ്റ് വിമാനത്താവളമായി ഇറങ്ങുന്ന ഖത്തർ എയർവേയ്‌സ് യാത്രക്കാർ 5 മണിക്കൂറെങ്കിലും ഖത്തറിൽ ചെലവഴിക്കുകയാണെങ്കിൽ സൗജന്യ ട്രാൻസിറ്റ് വിസ ലഭിക്കുമെന്ന് വിസിറ്റ് ഖത്തർ വെബ്സൈറ്റ് അറിയിച്ചു.
96 മണിക്കൂറാണ് (4 ദിവസം) ഈ വിസയുടെ കാലാവധി. ഇത്രയും സമയം യാത്രക്കാരന് ഖത്തറിൽ ചെലവഴിക്കാം.
നേരത്തെ മുതൽ നിലവിലുണ്ടായിരുന്ന ഈ സ്‌കീം ഇടക്കാലത്ത് ഖത്തർ എയർവേയ്‌സ് നിർത്തി വച്ചിരുന്നു. ഇപ്പോൾ പുനരാരംഭിക്കുന്നതായി വിസിറ്റ് ഖത്തർ വെബ്സൈറ്റ് പറയുന്നു.
ട്രാൻസിറ്റ് വിസ ലഭിക്കാൻ യാത്രക്കാർ ഖത്തറിൽ ഇറങ്ങുന്നതിന് 7 ദിവസം മുൻപെങ്കിലും ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിൽ അപേക്ഷിക്കണം. അപേക്ഷകന് 6 മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, ഖത്തറിലേക്കും ഖത്തറിൽ നിന്നും യാത്ര ചെയ്യാനുള്ള കൺഫേംഡ് എയർ ടിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB