ഖത്തറിലെ എല്ലാ മ്യൂസിയങ്ങളിലും ഇന്ന് മുതൽ 3 ദിവസം സൗജന്യ പ്രവേശനം
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഖത്തറിലെ എല്ലാ മ്യൂസിയങ്ങളും എക്സിബിഷനുകളും ഇന്ന്, മെയ് 18, മുതൽ മെയ് 20 ശനിയാഴ്ച വരെ മൂന്ന് ദിവസത്തേക്ക് സൗജന്യമായി പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ഖത്തർ മ്യൂസിയംസ് (ക്യുഎം) അറിയിച്ചു.
ഈ വർഷത്തെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന്റെ തീം “മ്യൂസിയങ്ങൾ, സുസ്ഥിരത, ക്ഷേമം” എന്നതാണ്. കൂടാതെ സമൂഹങ്ങളുടെ ക്ഷേമവും സുസ്ഥിര വികസനവും, കാലാവസ്ഥാ പ്രവർത്തനവും വൈവിധ്യവും, സാമൂഹിക ഒറ്റപ്പെടലിനെ ചെറുക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, വിദ്യാഭ്യാസ പരിപാടികൾ, പ്രദർശനങ്ങൾ, കമ്മ്യൂണിറ്റി ഔട്ട്റീച്ച്, ഗവേഷണം എന്നിവയ്ക്കും മ്യൂസിയങ്ങൾ വഹിക്കുന്ന പ്രധാന പങ്ക് തുടങ്ങിയവയും ആഘോഷിക്കുന്നു.
“വരാനിരിക്കുന്ന തലമുറകൾക്കായി നമ്മുടെ പങ്കിട്ട സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ഈ വർഷം ഞങ്ങൾ അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുമ്പോൾ, ഞങ്ങളുടെ മ്യൂസിയങ്ങളിലേക്കും എക്സിബിഷനുകളിലേക്കും സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്തുകൊണ്ട് പൊതുജനങ്ങൾക്ക് ഊഷ്മളമായ സ്വാഗതം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ആഘോഷത്തെക്കുറിച്ച് ഖത്തർ മ്യൂസിയം സിഇഒ അഹ്മദ് മൂസ അൽ നംല പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi