Qatar

സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചരണം; ഖത്തറിൽ നാല് പേരെ അറസ്റ്റ് ചെയ്തു

സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ വിദ്വേഷവും ഭിന്നതയും വളർത്തിയെന്ന കേസിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നാല് വ്യക്തികളെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. കേസിന് ആസ്പദമായ കാര്യങ്ങൾ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രചരിപ്പിച്ചതിനെ പരാമർശിച്ചാണ് അറസ്റ്റെന്ന് MOI ഒരു പ്രസ്താവനയിൽ അറിയിച്ചു.  

രാജ്യദ്രോഹം, വിദ്വേഷം, വംശീയത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനോ സമൂഹത്തിൻ്റെ ഘടനയെ തുരങ്കം വയ്ക്കുന്നതിനോ അതിൻ്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്നതിലും ഉൾപ്പെട്ടിരിക്കുന്നതായി തെളിയിക്കപ്പെടുന്ന ആർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അത് വെച്ചുപൊറുപ്പിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഖത്തറി സമൂഹത്തിൻ്റെ ബന്ധവും അതിൻ്റെ സുസ്ഥിരതയും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന തത്വത്തെ അടിസ്ഥാനമാക്കി, സമൂഹത്തിൻ്റെ ഒരു ഘടകത്തെയും അതിൻ്റെ ഐക്യത്തെയും അപമാനിക്കാതിരിക്കേണ്ടതിൻ്റെ പ്രാധാന്യം മനസിലാക്കി, നിയമം ലംഘിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാതിരിക്കണമെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button