BusinessQatar

റിപ്പബ്ലിക് ദിനം: റവാബി ഹൈപ്പർമാർക്കറ്റിൽ “ഫ്ലേവേഴ്‌സ് ഓഫ് ഇന്ത്യ” ഫെസ്റ്റിവലിന് തുടക്കമായി

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി റവാബി ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിക്കുന്ന റവാബി ‘ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ’ ഫെസ്റ്റിവൽ ഇസ്‌ഗാവയിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ഇതിനായി ഹൈപ്പർമാർക്കറ്റ് കൊറിഡോറുകളെ ‘ഇന്ത്യൻ സ്ട്രീറ്റ്’ ആക്കി സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ കോണിലും ഇന്ത്യൻ ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങൾ, ഫാഷൻ ആക്സസറികൾ, മറ്റു ഇന്ത്യൻ ഉത്പന്നങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്ന ബസാർ മാതൃകകൾ കാണാം.

700-ലധികം ഇന്ത്യൻ ഉത്പന്നങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത ഇന്ത്യൻ പാചകരീതികളും തെരുവ് ഭക്ഷണങ്ങളും വാഗ്‌ദാനം ചെയ്യുന്ന ‘ഫുഡ് ബസാർ’ മുഖ്യ ആകർഷകമാണ്. മില്ലറ്റ്, മില്ലറ്റ് അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയും പരിപാടിയുടെ സവിശേഷതയാണ്.

ജനുവരി 30 വരെ പ്രവർത്തിക്കുന്ന ‘ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ’ ഖത്തറിലെ എല്ലാ റവാബി സ്റ്റോറുകളിലും ഓൺലൈനിലും ലഭിക്കും. കൂടാതെ, ജനുവരി 25 മുതൽ ഫെബ്രുവരി 7 വരെ പ്രത്യേക ’10 20 30′ ഓഫറും റവാബി അവതരിപ്പിക്കുന്നുണ്ട്. പലചരക്ക് സാധനങ്ങൾ, ഭക്ഷണം, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഇനങ്ങളിൽ ഇതിന്റെ ഓഫറുകൾ ലഭിക്കും.

ഉദ്‌ഘാടനവേളയിൽ, ഖത്തറും ഇന്ത്യയും തമ്മിൽ വളർന്നുവരുന്ന വാണിജ്യ ബന്ധത്തെ കുറിച്ച് ഇന്ത്യൻ അംബാസഡർ വിപുൽ എടുത്തുപറഞ്ഞു. ഖത്തർ- ഇന്ത്യ വാണിജ്യ ബന്ധം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായി റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിനെ അംബാസിഡർ ചൂണ്ടിക്കാട്ടി. റവാബിയിലെ പ്രത്യേക ഉത്പന്നങ്ങളെക്കുറിച്ച് സദസ്സിനെ അറിയിച്ച അദ്ദേഹം ദൈനംദിന ഭക്ഷണശീലങ്ങളിൽ തിനകൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.

അൽ റവാബി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം പി മുഹമ്മദ് അബ്ദുല്ല, അഎക്സിക്യൂട്ടീവ് ഡയറക്ട‌ർ അജ്മൽ അബ്ദുല്ല, ജനറൽ മാനേജർ കണ്ണു ബേക്കർ എന്നിവരും മറ്റ് വിശിഷ്‌ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യ- ഖത്തർ വ്യാപാരത്തിൽ റവാബി ഗ്രൂപ്പ് മുൻപന്തിയിലാണെന്നും ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ വിപുലമായ ഫുഡ് സോഴ്സിംഗ്, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലൂടെ നിരവധി ഇന്ത്യൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതായും ഉദ്ഘാടന വേളയിൽ അജ്‌മൽ അബ്ദുള്ള പറഞ്ഞു. അതിന്റെ സാക്ഷ്യമാണ് ഫ്ളേവേഴ്സ് ഓഫ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button