Qatar
പ്രാദേശികമായി നിർമിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്ന അഞ്ചു വിന്റർ മാർക്കറ്റുകൾ തുറന്നു
മുനിസിപ്പാലിറ്റി മന്ത്രാലയം, കാർഷിക കാര്യ വകുപ്പ് മുഖേന ഫ്രഷായ പച്ചക്കറികളും പഴങ്ങളും പ്രാദേശികമായി വളർത്തുന്ന മറ്റ് ഉൽപ്പന്നങ്ങളും വലിയ അളവിൽ വാങ്ങാൻ കഴിയുന്ന അഞ്ച് സീസണൽ മാർക്കറ്റുകൾ വീണ്ടും തുറന്നിട്ടുണ്ട്. ഈ മാർക്കറ്റുകൾ സന്ദർശിക്കാനും ഖത്തരി ഫാമുകളിൽ നിന്ന് നേരിട്ട് വാങ്ങാനും മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു.
അൽ വക്ര, അൽ ഖോർ, അൽ ധാക്കിറ, അൽ ഷഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിലാണ് സീസണൽ മാർക്കറ്റുകൾ. ഈ മാർക്കറ്റുകൾ സാധാരണ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ നൽകും. ശൈത്യകാലത്ത് എല്ലാ വാരാന്ത്യങ്ങളിലും (വ്യാഴം, വെള്ളി, ശനി) രാവിലെ 7 മണി മുതൽ 3 മണി വരെ മാർക്കറ്റുകൾ തുറന്നിരിക്കും.