ഖത്തർ 2022 ലോകകപ്പിനായി ഒരു പുതിയ ടിക്കറ്റിംഗ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നതായി ഫിഫ പ്രഖ്യാപിച്ചു. ആപ്പിൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആപ്പ് യഥാക്രമം ആപ്പിൾ, Google Play, സ്റ്റോറിൽ ലഭ്യമാവും.
FIFA World Cup 2022 Tickets ആപ്പ് ഉപയോക്താക്കളെ ടിക്കറ്റുകളിലേക്ക് ആക്‌സസ് ചെയ്യാനും അവരുടെ പേര് വിവരങ്ങൾ മാറ്റാനും മറ്റുള്ളവർക്ക് ടിക്കറ്റ് എളുപ്പത്തിൽ അയയ്‌ക്കാനും അനുവദിക്കും.
അതേസമയം, ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) തുറക്കുന്ന രണ്ട് ടിക്കറ്റിംഗ് സെന്ററുകളിൽ നിന്നയു ഫിസിക്കൽ ടിക്കറ്റുകളുടെ കൗണ്ടർ വിൽപ്പനയും നാളെ (ഒക്ടോബർ 18) മുതൽ ആരംഭിക്കും.
ടിക്കറ്റുകൾ വാങ്ങിയ ആരാധകർക്ക്, ടിക്കറ്റിംഗ് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം, അതിൽ നിങ്ങളുടെ മൊബൈൽ ടിക്കറ്റുകൾ എങ്ങനെ ആക്‌സസ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു ഇമെയിൽ ഈ ആഴ്ച ലഭിക്കും.
മൊബൈൽ ടിക്കറ്റുകൾ ഹയ്യ കാർഡിൽ നിന്ന് വ്യത്യസ്തമാണ്. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ രണ്ടും ആവശ്യമാണ്.
ഫിഫ ലോകകപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കോളിൻ സ്മിത്ത് ഇന്ന് ദോഹയിൽ നടത്തിയ ‘വൺ മൻത് ടു ഗോ’ എന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് നിർണായക വിവരങ്ങൾ അറിയിച്ചത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi