ഖത്തർ വീണ്ടും ഫുട്ബോൾ ആരവത്തിലേക്ക്, ഫിഫയുടെ രണ്ടു പ്രധാന ടൂർണമെന്റുകളുടെ തീയതി പ്രഖ്യാപിച്ചു

ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന രണ്ട് വലിയ ഫുട്ബോൾ ടൂർണമെൻ്റുകളുടെ തീയതി ഫിഫ പ്രഖ്യാപിച്ചു.
ഫിഫ അറബ് കപ്പ് ഖത്തർ 2025 ഡിസംബർ 1 ന് ആരംഭിക്കും, ഫൈനൽ ഖത്തർ ദേശീയ ദിനമായ ഡിസംബർ 18-ന് ആയിരിക്കും ഇതിന്റെ ഫൈനൽ പോരാട്ടം നടക്കുക. 2021ൽ വിജയകരമായി സംഘടിപ്പിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ഖത്തർ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
അതിനു മുൻപ് ഫിഫ U-17 ലോകകപ്പ് ഖത്തർ 2025 നവംബർ 3 മുതൽ നവംബർ 27 വരെ നടക്കും.
ബുധനാഴ്ച്ച നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് തീയതികൾ സ്ഥിരീകരിച്ചത്.
അറബ് രാജ്യങ്ങളിൽ നിന്നുള്ള 16 ടീമുകളാണ് ഫിഫ അറബ് കപ്പിൽ മാറ്റുരയ്ക്കുന്നത്. ആരാധകരെയും കളിക്കാരെയും ഒരിക്കൽ കൂടി സ്വാഗതം ചെയ്യുന്നതിൽ രാജ്യം ആവേശത്തിലാണെന്ന് ഖത്തർ കായിക യുവജന മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി പറഞ്ഞു. ഫുട്ബോൾ ആളുകളെ ഒരുമിച്ച് കൊണ്ടുവരുമെന്നും വ്യത്യസ്ത സംസ്കാരങ്ങളെ ബന്ധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
FIFA U-17 ലോകകപ്പ് ഖത്തർ 2025 ഗംഭീര അനുഭവമായിരിക്കും, കാരണം ഈ ടൂർണമെൻ്റിൽ ആദ്യമായി 48 ടീമുകൾ മത്സരിക്കുന്നു. ആകെ 104 മത്സരങ്ങളാണ് 25 ദിവസത്തിനുള്ളിൽ നടക്കുക. നിരവധി പ്രശസ്ത ഫുട്ബോൾ താരങ്ങൾ ഈ ടൂർണമെൻ്റിലൂടെ വളർന്നു വരുമെന്നതിനാൽ ആരാധകർ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്
രണ്ട് ടൂർണമെൻ്റുകൾക്കുമുള്ള സ്റ്റേഡിയങ്ങളെയും ടിക്കറ്റിനെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
2021-ലെ ആദ്യത്തെ ഫിഫ അറബ് കപ്പ് വൻ വിജയമായിരുന്നു. 2021 ഡിസംബർ 18-ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ടുണീഷ്യയെ 2-0ന് തോൽപ്പിച്ച് അൾജീരിയ ടൂർണമെൻ്റ് ജേതാക്കളായി.
ഭാവിയിൽ, 2029, 2033 വർഷങ്ങളിൽ ഫിഫ അറബ് കപ്പിനും ഖത്തർ ആതിഥേയത്വം വഹിക്കും. കൂടാതെ, ഈ വർഷം മുതൽ തുടർച്ചയായി അഞ്ച് വർഷത്തേക്ക് രാജ്യം ആന്വൽ ഫിഫ അണ്ടർ 17 ലോകകപ്പും സംഘടിപ്പിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx